Puthuppady

പുതുപ്പാടി പഞ്ചായത്തില്‍ സി എസ് സി കര്‍ഷകസഭ നടന്നു

പുതുപ്പാടി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നുകൊണ്ട് കിസാന്‍ ഭാഗ്യദാരി പ്രാഥമിക ഹമാരി അഭിയാന്‍ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പാഠശാലയും സി എസ് സി കര്‍ഷകസഭയും നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീര്‍ പോത്താറ്റില്‍ മുഖ്യഅതിഥിയായി പങ്കെടുത്തു. പുതുപ്പാടി കൃഷിഭവന്‍ അസിസ്റ്റന്റ് ഓഫീസര്‍ ഷൈജു മാത്യു ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.

കര്‍ഷകര്‍ക്കുള്ള വിവിധ സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സി എസ് സി വി എല്‍ ഇ എംസി അഖിലേഷ് ക്ലാസ്സെടുത്തു.

Related Articles

Leave a Reply

Back to top button