Kodanchery
കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

കോടഞ്ചേരി: കേരള മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി വെറ്റിനറി ഡിസ്പെൻസറി മുഖാന്തരം നടത്തുന്ന ഗോവർധിനി കന്നുകുട്ടി പദ്ധതി 2022-23ന്റെ ഭാഗമായുള്ള കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു.
നെല്ലിപ്പൊയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് നടന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ക്ഷീര കർഷക കാളി ബാബുവിന് കന്നുകുട്ടി കാലിത്തീറ്റ നൽകി ഉദ്ഘാടനവും വെറ്റിനറി ഡോക്ടർ ടി എസ് ശരത് പദ്ധതി വിശദീകരണവും നടത്തി.
സഹകരണ സംഘം പ്രസിഡന്റ് വിൻസെന്റ് അടക്കേമുറിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കയത്തുങ്കൽ, കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്, പി കെ ജോർജ്, ജോസ് നീർവേലിൽ, ജോബി പോൾ, ഗിരിജ കണിപ്പള്ളിൽ, സംഘം സെക്രട്ടറി മനു തോമസ് എന്നിവർ സംസാരിച്ചു.







