Mukkam
മണിപ്പൂർ വംശഹത്യ: മുക്കത്ത് പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു

മുക്കം: മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും രാഷ്ട്രീയ ഭീകരതയുടെ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.എം, എം.ജി.എം മുക്കം മണ്ഡലം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം കെ.എൻ.എം ജില്ലാ സെക്രട്ടറി പി.സി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന സെക്രട്ടറി അഡ്വ. നജാദ് കൊടിയത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഇക്ബാൽ ചെറുവാടി, അമീന ഹുസ്ന പൊറ്റമ്മൽ, തുടങ്ങിയവർ സംസാരിച്ചു. നസീർ ചെറുവാടി, ആസാദ് മാസ്റ്റർ, പി.സി ഗഫൂർ മാസ്റ്റർ, ഷമീം പന്നിക്കോട്, ഷഹീൻ കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.