മുൻ എം.എൽ.എ ജോർജ്ജ് എം തോമസിനെതിരെ മുസ്‌ലിം ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു
മുക്കം: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും അഴിമതിയും നടത്തിയ മുൻ എം.എൽ.എ ജോർജ് എം തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തുറങ്കിലടക്കണമെന്നു കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റവാളികളുടെ പേരിൽ പാർട്ടി നാമമാത്ര നടപടികൾ പരിഹാസ്യമാണെന്നും രാജ്യത്ത് നിലനില്ക്കുന്ന നിയമ വ്യവസ്ഥ നടപ്പാക്കണമെന്നും ജോർജ് എം തോമസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും സദസ്സ് ആവശ്യപ്പെട്ടു. ജനകീയ വിചാരണ സദസ് ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ, നിയോജക മണ്ഡലം ലീഗ് നേതാക്കളായ കെ.പി അബ്ദുറഹിമാൻ, ദാവൂദ് മുത്താലം, പരിസ്ഥിതി പ്രവർത്തകൻ ജോസ് മാസ്റ്റർ, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹമീദ്, പി.എം സുബൈർ ബാബു, സലാം തേക്കുംകുറ്റി, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പി.പി ഉണ്ണികമ്മു, സി.പി അസീസ്, എൻ ജമാൽ, പി.സി നാസർ, ഫസൽ കൊടിയത്തൂർ, ബഷീർ പുതിയോട്ടിൽ, ഷംലൂലത്ത്, സുജ ടോം, ശിഹാബ് മാട്ടുമുറി, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, സുഹ്റ വെള്ളങ്ങോട്ട് തുടങ്ങിയവർ സംസാരിച്ചു.