Kodanchery
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോടഞ്ചേരി: തുഷാരഗിരിയിൽ വനംവകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനന്തമായി നീട്ടുന്നതിനെതിരെയും, വിധി നടപ്പാക്കാതിരിക്കാൻ ചില സംഘടനകൾ വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെയും കർഷകർ ഫാർമേഴ്സ് റിലീഫ് ഫോറം, കിഫ, നീതി സേന എന്നീ കർഷക കൂട്ടായ്മകളുടെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നിർദിഷ്ട കൃഷിഭൂമിക്ക് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കൃഷിഭൂമി സന്ദർശിച്ച മഗ്‌സേന അവാർഡ് ജേതാവ് ഡോക്ടർ രാജേന്ദ്ര സിങ്ങിനോട് കർഷക കൂട്ടായ്മ നിജസ്ഥിതി ബോധ്യപ്പെടുത്തി. പ്രതിഷേധ കൂട്ടായ്മയിൽ അലക്സ് പ്ലാൻപറമ്പിൽ, ബേബി ഊട്ടുപുര, സേവ്യർ കിഴക്കേ കുന്നേൽ, സെബാസ്റ്റ്യൻ വാമറ്റത്തിൽ, ബിൻസു തിരുമല എന്നിവർ പ്രസംഗിച്ചു






