Kerala

കൊവിഡ് 19; കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളായ ചുമ, പനി, തലവേദന തുടങ്ങിയവ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ മുഴുവന്‍ പേരിലും വൈറസ് നിര്‍ണയ പരിശോധന നടത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങളില്ലാത്തവരിലും രോഗബാധ കണ്ടെത്തിയത്. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും ഉള്ളതിനാലാകാം ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണാത്തതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഇന്നലെ മാത്രം കാസര്‍കോട് 12 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 120 ആയി ഉയര്‍ന്നു.

Related Articles

Leave a Reply

Back to top button