Thiruvambady
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ബെഡ് ഷീറ്റുകൾ സംഭാവന ചെയ്തു

തിരുവമ്പാടി പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ ബെഡ് ഷീറ്റുകൾ തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് സംഭാവന ചെയ്തു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ബെഡ് ഷീറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എം, തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ലിസമ്മ തോമസ്, ഡയറക്ടർ ബോർഡ് അംഗം റോയി ഓണാട്ട്, യൂത്ത് കോർഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു







