Kodanchery

കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മത്സരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജേതാക്കൾ

കോടഞ്ചേരി : കോടഞ്ചേരി സെന്റ്‌ ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊടുവള്ളി ബ്ലോക്ക് കേരളോൽസവം ക്രിക്കറ്റ് മൽസരത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ടീം ചാമ്പ്യൻമാരായി. ഫൈനലിൽ മടവൂർ പഞ്ചായത്തിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടീം കിരീടം ചൂടിയത്.

ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ചാൾസ് തയ്യിൽ, കൺവീനർ പോൾസൺ അറയ്ക്കൽ, ചീഫ് കോർഡിനേറ്റർ രൂപേഷ് കുമാർ പി.സി, അനൂപ് കുമാർ റ്റി.എസ്‌ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button