Mukkam
എൻ.എസ്.എസ് വിദ്യാർഥികൾക്ക് പാലിയേറ്റീവ് കെയർ ട്രെയിനിങ് സംഘടിപ്പിച്ചു
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് വേണ്ടി കിടപ്പു രോഗി പരിപാലന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി വൈസ് പ്രിൻസിപ്പാൾ ജിജി ജോർജ് ഉദ്ഘാടനം ചെയ്തു.
മുക്കം സി.എച്ച്.സി പാലിയേറ്റീവ് ഓഫീസർ സിസ്റ്റർ ബിൻസി തോമസ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആദർശ് കെ.കെ, കാവ്യശ്രീ, എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി യെതു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.