Mukkam
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ രണ്ടിടത്ത് വാഹനാപകടം

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്. ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഇരുവാഹനങ്ങൾക്കും സാരമായ കേടുപാട് ഉണ്ടായി.
ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളേയും ബൈക്ക് യാത്രികനേയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. നോർത്ത് കാരശ്ശേരിയിൽ ഓട്ടോറിക്ഷ അപകടത്തിൽ പെട്ടു. ഇതിലുണ്ടായിരുന്നവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭ്യമാകുന്ന വിവരം.







