Thiruvambady
അഖണ്ഡ ജപമാല സമർപ്പണം സമാപിച്ചു
തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ സെന്ററിൽ കഴിഞ്ഞ 101 ദിവസങ്ങളായി നടന്നുവന്ന അഖണ്ഡ ജപമാല സമർപ്പണവും ദിവ്യകാരുണ്യ ആരാധനയും സമാപിച്ചു.
താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹദിവ്യബലിക്ക് രൂപതാ വികാരി ജനറൽ മോൺ.എബ്രഹാം വയലിൽ, ഫാ.കുര്യാക്കോസ് ഐകുളമ്പിൽ, ഫാ.രാജേഷ് പള്ളിക്കാവയലിൽ, ഫാ.ജേക്കബ് അരീത്തറ, ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.
സമാപന ശുശ്രൂഷകൾക്ക് ബഥാനിയ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുളിക്കൽ, അസി.ഡയറക്ടർ ഫാ.ജസ്വിൻ തുറവയ്ക്കൽ, ഫാ.ജോസ് പൂവന്നിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി