Puthuppady

അടിവാരത്ത് ടോക്കിയോ ഒളിംബിക്‌സിന്റെ പ്രചരണാര്‍ത്ഥം സൈക്കിള്‍ റാലി സംഘടിപ്പിച്ചു

അടിവാരം: ടോക്കിയോ ഒളിംബിക്‌സിന്റെ ഭാഗമായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റേയും റഗ്ബി ബോര്‍ അസോസിയേഷന്റേയും സംയുക്ത നേതൃത്വത്തില്‍ അടിവാരത്ത് നിന്നും താമരശ്ശേരിയിലേക്ക് സൈക്ലിംഗ് റാലി സംഘടിപ്പിച്ചു.

സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഷ്റഫ് കക്കാട് ഫ്‌ലാഗോഫ് ചെയ്തു. ജോയ് സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡ്യൂ ബോള്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ സുഹൈല്‍, കെ വി അബ്ദുല്‍ മജീദ്, പി കെ മജീദ്, എ പി ബഷീര്‍, സുകുമാരന്‍, റഫീഖ് കണ്ണപ്പന്‍ കുണ്ട് എന്നിവര്‍ സംസാരിച്ചു. ബിജു വാച്ചാലില്‍ സ്വാഗതവും സണ്ണി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button