Thamarassery
പൂവൻമലയിൽ നടത്തിയ പരിശോധനയിൽ 900 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

താമരശ്ശേരി: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് താമരശ്ശേരി പൂവൻമലയിൽ നടത്തിയ പരിശോധനയിൽ 900 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
200, 400, ലിറ്ററുകളുടെ ബാരലിലും 300 ലിറ്റർ കൊള്ളുന്ന കുഴിയിലും സൂക്ഷിച്ചുവെച്ച നിലയിലാണ് 900 ലിറ്റർ വാഷ് കണ്ടെത്തിയത്.
പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ട്. പരിശോധനയിൽ ഐ.ബി. പ്രിവന്റീവ് ഓഫീസർ യു.പി. മനോജ്കുമാർ, സി.ഇ.ഒ. മാരായ എം. ഷിബു, എ.എം. ബിനീഷ് കുമാർ, പി. അഖിൽ, ഫെബിൻ എൽദോസ് എന്നിവർ പങ്കെടുത്തു.






