Thiruvambady
ലോക്ഡൗൺ: ദുരിതത്തിലായി കേര കർഷകർ; കിലോയ്ക്ക് 43 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 28

തിരുവമ്പാടി ∙ ലോക്ഡൗണിൽ ദുരിതത്തിലായി കേര കർഷകർ. നാളികേരം വിൽക്കാൻ കഴിയാതെ പറമ്പിൽ കൂട്ടിയിട്ടിരിക്കുകയാണ് പല കർഷകരും. വ്യാപാരം നടക്കാത്തതാണ് കർഷകർക്ക് വിനയായത്. ഇതിനുള്ള കടകൾ തുറക്കുന്നില്ല.നാളികേരം കൂടുതലും ഇതര സ്ഥലങ്ങളിലേക്കാണ് പോയിരുന്നത്. ചരക്കുനീക്കം നടക്കാത്തതിനാൽ വിലയും ഇടിഞ്ഞു.ലോക് ഡൗണിനു മുൻപ് കിലോയ്ക്ക് 43 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 28ൽ എത്തി. നാളികേരം ഇടാൻ സാധിക്കാത്തതും കർഷകർക്ക് ദുരിതം ആയിട്ടുണ്ട്. ആഴ്ചയിൽ നിശ്ചിത ദിവസം എങ്കിലും നാളികേരം വിൽക്കാൻ സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.







