Kodanchery

എം.ഇ.എസ്‌ കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി സ്‌കൂളിൽ വച്ച് നടക്കുന്ന എം.ഇ.എസ് ആർട്സ് & സയൻസ് കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉൽഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർ കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് 27, 28 തീയ്യതികളിൽ വിവിധ വാർഡുകളിൽ സമഗ്ര സാമൂഹിക സാമ്പത്തിക സർവ്വേ നടത്തും.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെംബറും സ്വാഗത സംഘം കൺവീനറുമായ വനജ വിജയൻ, ഗ്രാമപഞ്ചായത്ത് പ്ലാൻ ക്ലാർക്ക് പി ഷമീർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഷാഫി പുൽപ്പാറ, പ്രോഗ്രാം ഓഫീസർ റുബീന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button