Kodiyathur
സൗത്ത് കൊടിയത്തൂർ യൂണിറ്റ് വനിത ലീഗ് ‘ചുവട്’ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ യൂണിറ്റ് വനിത ലീഗ് സംഘടിപ്പിച്ച ‘ചുവട്’ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി ഹസ്ന ജാസ്മിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ആയിശ ചേലപ്പുറത്ത്, സുഹറ വെള്ളങ്ങോട്ട്, റഹീസ് ചേപ്പാലി, ജുമൈല കണിയാത്ത്, വി റഷീദ് മാസ്റ്റർ, പി.പി ഉണ്ണിക്കമ്മു, ശരീഫ എൻ.വി, നഫീസ പൈതൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.