Thiruvambady
തിരുവമ്പാടിയിലെ ആരാധനാലയങ്ങളിൽ ഇരുവഴഞ്ഞി റെസ്ക്യു സെൽ (06/07/2020) അണുനശീകരണവും ശുചീകരണ പ്രവർത്തനവും നടത്തി

തിരുവമ്പാടി: ഇരുവഴഞ്ഞി റെസ്ക്യു സെല്ലിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ തിയ്യരെ തട്ടേകാട് ജുമാ മസ്ജിദ്,
കൽപ്പുഴായി ശിവക്ഷേത്രം, തെറുപറമ്പ് മസ്ജിദ് തഖ്വ,
മുദിയോട്ടുമ്മൽ മസ്ജിദ്, അമ്പലപ്പാറ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രം, ഹിദായ മസ്ജിദ് ജമാത്തു ഇസ്ലാമി എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി ശുചീകരിച്ചു.
വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തികളുമായി മുന്നോട്ടു പോകുമെന്ന് ഇരുവിഴഞ്ഞി റെസ്ക്യു കോർഡിനേറ്റർ ഫിറോസ്ഖാൻ, ക്യാപ്റ്റൻ പ്രജീഷ് ഡാടു എന്നിവർ അറിയിച്ചു.







