ഹരിത കേരള മിഷൻ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിക്ക് തുടക്കമായി

കൊടിയത്തൂർ : ഹരിത കേരള മിഷൻ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കൊടിയത്തൂർ പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്ര പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ. പദ്ധതി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷയായി.
ക്ഷേത്രങ്ങളിലെ കാവുകൾ കാലത്തിനൊത്തരീതിയിൽ വൈവിധ്യവും പുതുമയുള്ളതുമാക്കി പുനരുജ്ജീവിപ്പിക്കുന്നതാണ് ദേവഹരിതം പദ്ധതി. ക്ഷേത്രങ്ങളിലെ ഉത്സവമുൾപ്പെടെയുള്ള പരിപാടികൾക്ക് ഭക്ഷണാവശ്യത്തിനുള്ള പച്ചക്കറി, പഴവർഗങ്ങൾ, കരനെല്ല് എന്നിവ ഇതുവഴി ഉത്‌പാദിപ്പിക്കും. ചെത്തി, മന്ദാരം, തുളസി, പിച്ചകം മുതലായ ദശപുഷ്പത്തോട്ടം, നക്ഷത്രവനം, ക്ഷേത്ര ഗോക്കൾക്ക് പുൽക്കൃഷി തുടങ്ങിയവയും ഒരുക്കും.
ആസാദീ കാ അമൃത് മഹോത്സത്തിന്റെ ഭാഗമായി തുടങ്ങിയ മുരിങ്ങക്കൃഷി പി. ഉപ്പേരൻ ഉദ്ഘാടനംചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ്,ശിഹാബ് മാട്ടുമുറി, നാസർ എസ്റ്റേറ്റ്മുക്ക്, ദിവ്യാ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, എം.കെ. നദീറ, സുഹറ വെള്ളങ്ങോട്ട്, ബാബു പൊലുകുന്നത്ത്, ദേവസ്വം ബോർഡ് അസി. കമ്മിഷണർ ബിനീഷ്, സുഭാഷ്, എം. മുഹമ്മദ്, എം. ജോഷിൻ, ഡോ. പ്രിയ തുടങ്ങിയവർ സംസാരിച്ചു.







