Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പഠനോത്സവം ‘മികവ് 23’ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രാഹം പഠനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തങ്കമ്മ തോമസ്, ഡാനി തോമസ്, റോജ കാപ്പൻ, ബിന്ദു വി.കെ, ആൽഫി മരിയ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

പഠനോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് സെമിനാറിൽ അബ്ദുൾ മജീദ് പ്രബന്ധ അവതരണം നടത്തി. പഠന ഉത്പ്പന്ന പ്രദർശനം, ശേഖരങ്ങൾ, ക്ലാസ്സ് അടിസ്ഥാനത്തിൽ അറിവ് അവതരണങ്ങൾ എന്നിവ നടന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളും പരിപാടിയുടെ ഭാഗഭാക്കുകളായി.

Related Articles

Leave a Reply

Back to top button