Koodaranji
കൂടരഞ്ഞിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

കൂടരഞ്ഞി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ മോദി സർക്കാരിന്റെ നടപടിക്കെതിരെ കൂടരഞ്ഞി പഞ്ചായത്ത് യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചു.
മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, യു.ഡി.എഫ് കൺവീനർ സിബു തോട്ടത്തിൽ, ചെയർമാൻ ജോണി പ്ലാക്കാട്ട്, മുഹമ്മദ് പാതിപ്പറമ്പിൽ, സണ്ണി കിഴക്കരക്കാട്ട്, സണ്ണി പെരികിലംതറപ്പേൽ, വി.എ നസീർ, മാജൂഷ് മാത്യു, എൻ.ഐ അബ്ദുൾ ജബ്ബാർ, ജോർജുകുട്ടി കക്കാടംപൊയിൽ, ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, നിസാറ ബീഗം, പി.കെ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.







