India

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില ഇന്നും കൂട്ടി, വരും മാസങ്ങളിലും വില ഉയരാന്‍ സാധ്യത

ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ന് വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

രാജ്യത്ത് 23 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 22 പൈസയും ഡീസലിന് 10 രൂപ 47 പൈസയും കൂട്ടി. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 76 രൂപ 33 പൈസയും നല്‍കണം. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിനെ മറികടന്നിരുന്നു. ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ വില കഴിഞ്ഞ 21 ദിവസവും വര്‍ധിപ്പിച്ചിരുന്നു.

വരുന്ന മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

Related Articles

Leave a Reply

Back to top button