Thiruvambady
തിരുവമ്പാടിയിൽ ഹരിതഗ്രാമം ശുചിത്വ പദ്ധതി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഓഗസ്റ്റ് രണ്ടാംവാരം ഹരിതഗ്രാമം ശുചിത്വപദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ എന്നിവർ അറിയിച്ചു.
സൂപ്പർ എം.ആർ.എഫ്. കേന്ദ്രത്തിൽനിന്നുള്ള മാലിന്യനീക്കം നിലച്ചെന്ന ആരോപണം വാസ്തവവിരുദ്ധവും രാഷ്‌ട്രീയപ്രേരിതവുമാണ്. കഴിഞ്ഞ ഭരണത്തിൽ അശാസ്ത്രീയമായി നീങ്ങിയ മാലിന്യസംസ്കരണ പദ്ധതി യു.ഡി.എഫ്. ഭരണസമിതിയാണ് മികച്ചരീതിയിൽ നടപ്പാക്കാൻ തീരുമാനിച്ചതെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി







