CharamamKodanchery
കർഷക തൊഴിലാളി കുളത്തിൽ വീണു മരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീഷൻ (46) കുളത്തിൽ വീണു മരിച്ചു.
ഇന്നു രാവിലെയായിരുന്നു അപകടം.
കർഷക തൊഴിലാളിയായ ഇദ്ദേഹം നാളികേരം പൊതിക്കുന്നതിനിടെ കാൽ കഴുകുന്നതിനായി കുളത്തിലേക്ക് പോയ അവസരത്തിൽ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു.
അപസ്മാര രോഗമുള്ള ആളായിരുന്നു.
മാതാവ്: സരോജിനി അമ്മ.
സഹോദരങ്ങൾ: സുനിൽ, സുരേഷ്.







