Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കരനെൽകൃഷി വിളവെടുത്തു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് പാത്തിപ്പാറ കോളനി നിവാസികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ തരിശുഭൂമിയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ സാങ്കേതിക സഹായത്തോടെ കൃഷി ചെയ്ത കരനെൽ കൃഷി കൊയ്ത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ സിസിലി കോട്ടപ്പള്ളി, വനജ വിജയൻ, തൊഴിലുറപ്പ് AE നിർമ്മല , കൃഷി അസിസ്റ്റൻറ് മാരായ റിനീഷ് , രാജേഷ് തൊഴിലുറപ്പ് തൊഴിലാളികൾ ഊരു നിവാസികൾ എന്നിവർ കൊയ്ത്തു ഉത്സവത്തിൽ പങ്കെടുത്തു.







