Kodiyathur

സുരക്ഷാ പാലിയേറ്റീവ് ബഹുജന നടത്തം സംഘടിപ്പിച്ചു

കൊടിയത്തൂർ : രോഗം കുറ്റമല്ല-രോഗി പരിചരണം സാമൂഹിക ബാധ്യത, “ഞാനുമുണ്ട് പരിചരണത്തിന്” എന്ന സന്ദേശം ഉയർത്തി ദേശീയ പാലിയേറ്റീവ് ദിനത്തിൽ കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹുജന നടത്തം സംഘടിപ്പിച്ചു. സൗത്ത് കൊടിയത്തൂരിൽ നിന്നും ആരംഭിച്ച നടത്തം സുരക്ഷ ജില്ലാ കൺവീനർ പി അജയകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ചെറുവാടിയിൽ സമാപിച്ച പരിപാടി സുരക്ഷ സോണൽ ചെയർമാൻ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോക്ടർ എൻ മനുലാൽ മുഖ്യ പ്രഭാഷണം നടത്തി, ഇ അരുൺ, സി ടി സി അബ്ദുള്ള, എം കെ ഉണ്ണിക്കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, വി വി നൗഷാദ്, കെ പി ചന്ദ്രൻ, അസീസ് കുന്നത്ത്, സാബിറ തറമ്മൽ, പി പി സുരേഷ് ബാബു, സാറ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. മേഖലാ കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും അബ്ദുസ്സലാം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button