പോർക്കലി ക്ഷേത്രോത്സവം സമാപിച്ചു

തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിലെ തിറമഹോത്സവം സമാപിച്ചു. താലപ്പൊലി ഘോഷയാത്ര, വിശേഷാൽപൂജകൾ തുടങ്ങിയവ നടന്നു. ക്ഷേത്രതന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി സുധീഷ് കുമാറിന്റെയും നേതൃത്വത്തിൽ വിശേഷപൂജകൾ നടന്നു. വിശേഷ ഭഗവതിസേവ, ദേവീപൂജ, പറനിറയ്ക്കൽ, വിശേഷഗണപതിഹോമം എന്നിവയും നടന്നു. തിറയും വെള്ളാട്ടും ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിൽ അരങ്ങേറി. ക്ഷേത്രാങ്കണത്തിൽ കരുമകൻ വെള്ളാട്ട്, തലശിവൻ വെള്ളാട്ട്, കണ്ടംപുലിതിറ, കരുമകൻതിറ, തലച്ചിലോൻതിറ എന്നിവ അരങ്ങേറി. ഒട്ടേറെ വനിതകൾ താലപ്പൊലിഘോഷയാത്രയിൽ അണിചേർന്നു.
താലപ്പൊലിഘോഷയാത്രയ്ക്ക് സ്വാഗതസംഘം ചെയർമാൻ രാജൻ കുന്നത്ത്, ജനറൽ കൺവീനർ ചന്ദ്രൻ വേളങ്കോട്, ക്ഷേത്രസമിതി പ്രസിഡന്റ് ദിനേഷ് കുമാർ അക്കരത്തൊടി, സെക്രട്ടറി സുന്ദരൻ എ. പ്രണവം, വിജയൻ പൊറ്റമ്മൽ, അജയൻ വല്യാട്ട്കണ്ടം, പ്രകാശൻ ഇളപ്പുങ്കൽ, വേലായുധൻ പൂവ്വത്തിങ്കൽ, ഗിരീഷ് കുളിപ്പാറ, രാജൻ കൗസ്തുഭം, രമണി ബാലൻ, ധനലക്ഷ്മി അക്കരത്തൊടി എന്നിവർ നേതൃത്വം നൽകി.