Kodiyathur
സമസ്ത സ്ഥാപക ദിനാചരണം നടത്തി

കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത സ്ഥാപക ദിനാചരണം നടത്തി. എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് അബ്ദുൽ കരീം കോട്ടമ്മൽ പതാക ഉയർത്തി. കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ സ്വദർ മുഅല്ലിം ശഫീഖ് അസ്‌ലമി മുഖ്യ പ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് ടൗൺ പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷത വഹിച്ച പരിപാടിക്ക് എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി എം.എം ആബിദ്, കെ.കെ ഹാദിൽ, എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സെക്രട്ടറി കെ നാസിൽ, അഷ്‌റഫ് വയനാട്, കെ ഹംദാൻ, അഞ്ചുമുൽ ഹഖ്, അഫ്സർ റഹൂഫ്, മുൻഷിദ്, പി ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.







