കൂടരഞ്ഞിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(KHRA) കൂടരഞ്ഞി യൂണിറ്റ് മാതൃസമിതി യും കോഴിക്കോട് അൽസലാമ കണ്ണാശുപത്രി യും കെ എം സി ടി ഡെന്റൽ കോളേജും ആയുർവേദ കോളേജും സംയുക്തമായി കൂടരഞ്ഞി യിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
കൂടരഞ്ഞി വ്യാപാരഭവനിൽ നടന്ന ക്യാമ്പ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. KHRA യുടെ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനവും ബ്ലഡ് ഗ്രൂപ്പ് നിർണയവും തിരുവമ്പാടി സബ് ഇൻസ്പെക്ടർ മാരായ മധു, ജലീൽ എന്നിവർ നിർവഹിച്ചു.
അപകടത്തിൽപ്പെട്ട നിർധന രോഗിയുടെ കുടുംബത്തിന് ഒരു വർഷത്തേക്ക് നൽകുന്ന ഭക്ഷണ കിറ്റ് ഉദ്ഘാടനം KHRA സംസ്ഥാന സെക്രട്ടറി എൻ. സുഗുണൻ നിർവഹിച്ചു. ചടങ്ങിൽ
ഓപ്പറേഷൻ സുലൈമാനി യുടെ പരസ്യപ്രഖ്യാപനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മുഹമ്മദ് പാതി പറമ്പിൽ നിർവഹിച്ചു.
നൂറുകണക്കിനാളുകൾ വിവിധ ക്യാമ്പുകളിൽ പരിശോധന നടത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാ സ്ഥാപനങ്ങളും തുടർ ചികിത്സയും മരുന്നും സൗജന്യമായി നൽകുന്നുണ്ട്.








