Thiruvambady

വടംവലി: ജാസ് വണ്ടൂർ ചാമ്പ്യന്മാർ

തിരുവമ്പാടി : ഓണാഘോഷത്തിന്റെ ഭാഗമായി വൈഎംസിഎ കൂടരഞ്ഞി നടത്തിയ വടംവലി മത്സരത്തിൽ ജാസ് വണ്ടൂർ ചാമ്പ്യന്മാരായി. സാൻജോ കൺസ്ട്രക്‌ഷൻസ് കൂടരഞ്ഞി രണ്ടും സിറ്റി ടൈൽസ് മുക്കം മൂന്നും സ്റ്റെല്ലാ മേരീസ് ബോർഡിങ് സ്കൂൾ നാലും സ്ഥാനം കരസ്ഥമാക്കി.

ഓണാഘോഷത്തിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി എസ്‌ഐ എബിൻ പ്രസാദ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ അധ്യക്ഷനായി. ജ്യോതിഷ് ചാക്കോ മങ്കരയിൽ, സാജു വർഗീസ് വേലിക്കകത്ത്, ജോർജ് വർഗീസ് മങ്കരയിൽ, ഷാജു കൊല്ലിച്ചിറ, വിപിൻതോമസ് പഴൂർ, ഷാജി വള്ളിക്കുന്നേൽ, ജയ്‌സൺ മങ്കരയിൽ, അരുൺ കല്ലിടുക്കിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button