സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

കൂടരഞ്ഞി: കേരള സർക്കാരിന്റെ സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നും കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിൽ അംഗത്വമുള്ള മാരക രോഗം ബാധിച്ചവർക്ക് നൽകുന്ന മെമ്പേഴ്സ് റിലീഫ് ഫണ്ടിന്റെ വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ ലിന്റോ ജോസഫ് നിർവഹിച്ചു.
താമരശ്ശേരി താലൂക്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് സഹായധനം ലഭിച്ച ബാങ്കുകളിൽ ഒന്നായ കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിനെ MLA ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസ് തോമസ് മാവറ മുഖ്യാതിഥിയായി ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി പി പി റസിയ, ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് ജോർജ്ജ് മങ്കരയിൽ, ഡയറക്ടർമാരായ സോമനാഥൻ മാസ്റ്റർ കുട്ടത്ത്, ബിജി കുരിശുംമൂട്ടിൽ, ഷൈല ടോമി, എന്നിവർ സംസാരിച്ചു.
ചടങ്ങിന് ബാങ്ക് സെക്രട്ടറി ശ്രീ ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതവും ബാങ്ക് ഡയറക്ടർ ശ്രീ പി അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു







