തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളി സമരം; 22ന് എസ്റ്റേറ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിലെ അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, യൂണിയനുകളുടെയും, ജനപ്രധിനിധികളുടെയും, വ്യപാരികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ യോഗത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കുകയും സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്ന് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
സമര സഹായസമിതി രൂപീകരിക്കുകയും സഹായ സമിതിക്ക് കൺവീണറായി സജി തോമസിനേയും, ചെയർമാനായി ബോസ് ജേക്കബിനേയും, ട്രഷർ റായി സി ടി ജയപ്രകാശിനെയും, ജോ: കൺ വീണറായി ഗുലാം ഹുസൈൻ കൊളക്കാടൻ, ടിപി റഷീദ്, വിപിൻ മണാശ്ശേരി എന്നിവരേയും വൈസ് ചെർമാനായി ഷാജികുമാർ, യൂനുസ് പുത്തലത്ത്, എന്നിവരേയും സഹായ സമിതിയുടെ രക്ഷാധികാരികളായി വി.പി ജമീല, രാജിത മൂത്തേടത്ത്, ശ്രുതി കമ്പളത്ത്, ജംഷിദ് ഒളകര ,നൗഫൽ മല്ലശ്ശേരി, വിശ്വനാഥൻ നികുജം, ബീന, കെ.എം മുഹമ്മദലി എന്നിവരെയും തീരുമാനിച്ചു.
ഓഗസ്റ്റ് 21 വൈകീട്ട് 5 മണിക്ക് മുക്കത്ത് എസ് കെ പാർക്കിൽ പൊതുജനങ്ങളുടെയും, തൊഴിലാളികളുടെയും പൊതുയോഗം സംഘടിപ്പിക്കുവാനും, 22ന് രാവിലെ 9 മണിക്ക് എസ്റ്റെറ്റിലേക്ക് തൊഴിലാളി കുടുംബത്തെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് നടത്തുവാനും യോഗം തീരുമാനമെടുത്തു.
യോഗത്തിൽ റഫീക്ക് കലയത്ത് സ്വാഗതം പറഞ്ഞു ‘കെ.പ്രഹ്ളാധൻ അദ്ധ്യക്ഷം വഹിച്ചു യൂണിയൻ നേതാക്കളായ പി വിജീഷ്, കെ സന്തോഷ്, കെ.പി രാജേഷ്, നജ്മുദ്ധീൻ കിളിയമ്മണ്ണിൽ, സി.എസ് അരുൺ, വേണു ദാസൻ മുസ്തഫ പാലോളി, നസീർകല്ലുരുട്ടി, ഹരി നീലേശ്വരം, രൂപേഷ് കുമാർ, ബാദ്ഷാ ടി.പി തുടങ്ങിയവർ നേതൃത്വം നൽകി ഐഎൻടിയുസി തിരുവമ്പാടി ഡിവിഷൻ പ്രസിഡൻ്റ് ടി പി ജബ്ബാർ നന്ദിയും പറഞ്ഞു.







