Thiruvambady
തിരുവമ്പാടി മുതൽ നേപ്പാൾ വരെ ബുള്ളറ്റിൽ സഞ്ചാരമാരംഭിച്ച് തിരുവമ്പാടി സ്വദേശികൾ

തിരുവമ്പാടി : തിരുവമ്പാടിയിലെ മൊബൈൽ വ്യാപാരിയായ യൂസഫിന്റെയും ഭാര്യയുടെയും ബുള്ളറ്റിൽ നേപ്പാളിലേക്കുള്ള സാഹസിക യാത്രയ്ക്ക് തിരുവമ്പാടി എക്സ്ചേഞ്ച് സമിതി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയെ ഏറെ സ്നേഹിക്കുന്ന ഈ ദമ്പതികൾ ഇതിനുമുമ്പ് കാശ്മീരിലേക്കും ബുള്ളറ്റിൽ യാത്ര നടത്തിയിരുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾക്കു വഴി നേപ്പാളിലെത്താൻ 40 മുതൽ 45 ദിവസത്തെ സമയം എടുക്കുമെന്നാണ് കരുതുന്നതെന്ന് യൂസഫ് അറിയിച്ചു.
ഫ്ലാഗ് ഓഫ് ചടങ്ങിൽ തിരുവമ്പാടിയിലെ നിരവധി വ്യാപാരികളും നാട്ടുകാരും പങ്കെടുത്ത് ഇവരുടെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു.







