Thiruvambady

നിരോധനാജ്ഞ; തിരുവമ്പാടിയിലും കൂടരഞ്ഞിലും പരിശോധന ശക്തമാക്കി തിരുവമ്പാടി പോലീസ്

തിരുവമ്പാടി : കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലും, നിരോധനാജ്ഞ നിലനില്കുന്നതിനാലും തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ ടൗണുകൾ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കി തിരുവമ്പാടി പോലീസ്.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒരു ഡി.വൈ.എഫ്.ഐ നേതാവിനെതിരെ അടക്കം അൻപതോളം കേസുകളാണ് കോവിഡ് പ്രതിരോധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, ഇവയിൽ ഇരുപത്തി ഒന്നോളം കേസുകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്തവയാണ്. എല്ലാവരും മാസ്‌ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാകണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

തിരുവമ്പാടി, കോടഞ്ചേരി, മുക്കം തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ മെയ് ഒന്നു മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിനോ വിവാഹം തുടങ്ങിയ ചടങ്ങുകളിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്നതിനോ അനുവാദമില്ല. ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിലെ ഇവൻ്റ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുകയും റാപ്പിഡ് റെസ്പോൺസ് ടീം, സെക്ടറൽ മജിസ്ട്രേട്ടുമാർ, പോലീസ് എന്നിവരെ അറിയിക്കേണ്ടതുമാണ്.

Related Articles

Leave a Reply

Back to top button