Local
പാലേറ്റീവ് വാളണ്ടിയർ പരിശീലന പരിപാടി നടത്തി

കോടഞ്ചേരി : നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വലിയകൊല്ലി അൽഫോൻസ പാരിഷ് ഹാളിൽ സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. ജിയോ പുതുശ്ശേരി പുത്തൻപുര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നെല്ലിപ്പാലിറ്റിവ് പ്രസിഡണ്ട് കെ.എം പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ മുഖ്യപ്രഭാഷണം നടത്തി.
പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതകൾ, രോഗികളുടെ പ്രയാസങ്ങൾ അവ എങ്ങനെ പരിഹരിക്കാം, വീടുകളിൽ നൽകുന്ന രോഗികളുടെ പരിചരണം എങ്ങനെ – എന്തിന് എന്നുള്ള വിവിധ ക്ലാസുകൾ ജോസ് പട്ടേരി, ജോസഫ് ടി ജെ, റ്റിറ്റി പേക്കുഴി എന്നിവർ നേതൃത്വം നൽകി. സോണി പീറ്റർ, ജിജി പ്രസാദ് എന്നിവർ സംസാരിച്ചു.






