Kerala

പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ആദ്യ പട്ടികയിലുള്ളത് തക്കാളി അടക്കമുള്ളവ

പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ഒരു ബദൽ മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ പ്രത്യേക സ്ഥാനമുണ്ട്.

സംഭരിക്കുന്ന പച്ചക്കറികൾ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി വഴി വിറ്റഴിക്കും. കാർഷിക രംഗത്തിന് ഉണർവ് നൽകുന്ന പദ്ധതിയാണിത്. ഉൽപ്പാദിപ്പിക്കുന്ന ഇനങ്ങൾ കേടുകൂടാനെ സൂക്ഷിക്കാനും സംവിധാനം ഒരുക്കും. ഇതിനായി
ശീതികരിച്ച സംഭരണ കേന്ദ്രങ്ങൾ തയാറാക്കും. മറ്റ് സ്ഥലങ്ങളിലെത്തിക്കാൻ ശീതികരിച്ച വാഹനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന്ന് നെൽകൃഷി വർധിച്ചു. പച്ചക്കറി ആഭ്യന്തര ഉൽപാദനം ഇരട്ടിയായി. ഏഴ് ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 14.72 ലക്ഷമായി ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button