Thiruvambady
അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും 3 പട്ടിക വർഗ കോളനികൾ

തിരുവമ്പാടി: പട്ടിക വർഗ കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാർ പദ്ധതിയിലേക്ക് തിരുവമ്പാടി മണ്ഡലത്തിലെ 3 പട്ടിക വർഗ കോളനികളെ തെരഞ്ഞെടുത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻപുഴ ട്രൈബൽ കോളനി, കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മാങ്കുന്ന്, മഞ്ഞക്കടവ് ട്രൈബൽ കോളനികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുത്തപ്പൻപുഴ തനിച്ചും മാങ്കുന്ന്, മഞ്ഞക്കടവ് എന്നിവ ക്ലസ്റ്റർ ആയുമാണ് പദ്ധതികൾ നടപ്പിലാക്കുക.
മുത്തപ്പൻപുഴ കോളനിക്ക് 1 കോടി രൂപയും മാങ്കുന്ന് മഞ്ഞക്കടവ് കോളനികൾക്കായി 1 കോടി രൂപയും വീതമാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ യോഗം ചേർന്ന് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച്, അഭിപ്രായം തേടിയാണ് പദ്ധതി നടപ്പിലാക്കുക. പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിനായിരിക്കും നടത്തിപ്പു ചുമതല എന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.







