Thiruvambady
തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ രാവിലെ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 8:30 മുതൽ 9:40 വരെ ടിപ്പർ ലോറികൾക്ക് നിയന്ത്രണം. ഒട്ടുമിക്ക സ്കൂളുകളിലും രാവിലെ 9:15ന് ക്ലാസുകൾ ആരംഭിക്കുന്നതിനാൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് സമയ ക്രമീകരണം. തിരുവമ്പാടി എസ്.ഐ ഇ.കെ രമ്യയുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ ചേർന്ന ടിപ്പർ ഉടമകളുടെയും ഡ്രൈവർമാരുടെയും യോഗത്തിലാണ് തീരുമാനം.







