Thiruvambady

തോട്ടത്തിൻകടവ് ഭാഗത്ത് കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിൽ

തിരുവമ്പാടി: തോട്ടത്തിൻകടവ് ഭാഗത്ത് കുടിവെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിലാണെന്നും, തോട്ടത്തിൻകടവ് കെ.ടി.സി പമ്പ് ഹൗസ് 2
വർഷമായി പ്രവർത്തനരഹിതമാണെന്നും, ജല അതോറിറ്റിയുടെ ഇവിടത്തെ കുഴൽക്കിണർ കേടായത് നന്നാക്കാൻ നടപടി ഉണ്ടായില്ലെന്നും ജനങ്ങൾ പറയുന്നു.

മോട്ടർ കേടായതിനെ തുടർന്ന് പുതിയത് സ്ഥാപിച്ചെങ്കിലും അതും തകരാറായെന്നും. രണ്ട് വർഷമായിട്ടും ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കണ്ടിട്ടില്ല എന്നും, എന്നാൽ മുക്കം നഗരസഭയിലെ 6 ഡിവിഷനുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന നെല്ലിക്കാപൊയിൽ പമ്പ് ഹൗസിൽ നിന്ന് ഈ പ്രദേശത്തേക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രം വെള്ളം എത്തുന്നുണ്ടെന്നും, എന്നാൽ ഇത് രാത്രികാലങ്ങളിൽ ആയതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനപ്പെടില്ല എന്നും ജനങ്ങൾ ആരോപിക്കുന്നു.

പച്ചക്കാട് റോഡ്, തോട്ടത്തിൻകടവ് പ്രദേശത്തുളള ജനങ്ങൾക്ക് വെള്ളം എത്തിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button