Mukkam

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

മുക്കം: കൂടരഞ്ഞി പഞ്ചായത്തിലനിന്നും പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന എട്ട് കുടുംബങ്ങള്‍ക്ക് മുക്കത്ത് സ്വീകരണം നല്‍കി. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായ കൂട്ടക്കര പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അംഗത്വ വിതരണവും സ്വീകരണവും ഒരുക്കിയത്.

പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി അംഗത്വം വിതരണം ചെയ്തു. കൂട്ടക്കര യൂണിറ്റ് പ്രസിഡണ്ടായി ടി ഉഷയെയും സെക്രട്ടറിയായി സാജിതയെയും തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, ട്രഷറര്‍ ട്രഷറര്‍ ലിയാകത്തലി മുറംബാത്തി, വൈസ് പ്രസിണ്ടുമാരായ ജാഫര്‍ എം.പി, ഇ.എന്‍ നദീറ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെംമ്പര്‍ ഷാഹിന, ടി ഉഷ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button