Thiruvambady

മുരിങ്ങയിൽപടി പാലം നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപടിയും പൊന്നാങ്കയം റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന മുരിങ്ങയിൽപടി പാലം കഴിഞ്ഞ പ്രളയത്തിൽ അപകടാവസ്ഥയിൽ ആയിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച എൺപത് ലക്ഷം രൂപ ചിലവഴിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ പി ജി ജോർജ്ജ്, എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ സ്ഥലം സന്ദർശിച്ച് വർക്ക് സൈറ്റ് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വാർഡ് മെമ്പർമാരായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ റ്റി മാത്യു, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എന്നിവർ സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button