Kodanchery

കോടഞ്ചേരി ടൗൺ, പൂളവള്ളി, അമ്മായിക്കാട്, പുലിക്കയം പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി

കോടഞ്ചേരി: കോടഞ്ചേരി പ്രദേശത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി കെ.എസ്.ഇ.ബി ഫണ്ട് 1.75 കോടി ചെലവഴിച്ചു സ്ഥാപിച്ച തമ്പലമണ്ണ സബ് സ്റ്റേഷൻ മുതൽ കോടഞ്ചേരി ബസ്റ്റാന്റ് വരെ നാല് കിലോമീറ്റർ അണ്ടർ ഗ്രൗഡ് കേബിൾ, മൂന്ന് കിലോമീറ്റർ 11 കെ.വി ഒ.എച്ച് ലൈൻ എന്നിവ പ്രവർത്തനക്ഷമമായി.

കോടഞ്ചേരി ടൗൺ, പൂളവള്ളി, അമ്മായിക്കാട്, പുലിക്കയം പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി ഒരുക്കിയ പദ്ധതി തിരുവമ്പാടി എ.ഇ ശിവപ്രസാദിന്റെ അദ്യക്ഷതയിൽ ബാലുശ്ശേരി എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ബാനു ഉദ്ഘാടനം ചെയ്തു. എ.ഇ ഷാജി പി.ബി, സബ് എഞ്ചിനീയർമാരായ ഉക്ബത്ത്, മനോജ്, ജോമോൻ, ഓവർസിയർ രാജു ജോസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button