Thiruvambady

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.

തിരുവമ്പാടി: നമുക്കൊന്നും അത്രമേൽ പരിചിതമല്ലാത്ത അദ്ധ്യാപനവും അദ്ധ്യായനവുമൊക്കെയായി ഒരു വിദ്യാലയ വർഷംകൂടി ആരംഭിച്ചിരിക്കുന്നു. കോവിഡ് 19 വൈറസ് ഭീതി വിട്ടൊഴിയാത്തതുകൊണ്ട് കുറച്ചു കാലം കൂടി ഓൺലൈൻ ക്ലാസ്സുകളെ ആശ്രയിക്കേണ്ടി വരും. അധികം വൈകാതെ മണിമുഴക്കവും കുട്ടികളുടെ ആരവവും കളിയും ചിരിയുമൊക്കെയായി വിദ്യാലയങ്ങൾ സജീവമാകുകതന്നെ ചെയ്യും.


നമ്മുടെ വിദ്യാർത്ഥികൾക്കാവശ്യമായ സ്കൂൾ യൂണിഫോമുകൾ, നോട്ടുബുക്കുകൾ, കുടകൾ, റെയിൻ കോട്ടുകൾ, ലഞ്ച്‌ബോക്‌സുകൾ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളുമായി തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ‘മാർടെക്‌സ് സ്കൂൾ ബസാർ’ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. രണ്ടു മാസത്തിലേറെക്കാലം നീണ്ടുനിന്ന ലോക്ക്ഡൗൺ കാരണം സാമ്പത്തികമായി തകർന്ന ഈ നാട്ടിലെ രക്ഷിതാക്കൾക്ക് വമ്പിച്ച വിലക്കുറവിൽ പഠനോപകരണങ്ങൾ മാർടെക്‌സ് സ്കൂൾ ബസാറിൽ ലഭിക്കുമെന്നത് വളരെയേറെ ആശ്വാസകരമാണ്.

‘മാർടെക്‌സ് സ്കൂൾ ബസാറി’ന്റെ ഉത്‌ഘാടനം 6.5.2020 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർക്കറ്റിംഗ് സൊസൈറ്റി ഹെഡ്ഓഫീസ് കെട്ടിടത്തിൽ തിരുവമ്പാടി എസ് എച്ച് ഫെറോന ചർച്‌ വികാരി റവ: ഫാദർ ജോസ് ഓലിയക്കാട്ടിൽ നിർവഹിച്ചു. ആരോഗ്യ സുരക്ഷ പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹനീഫ ആച്ചപറമ്പിൽ, റോബർട്ട്‌ നെല്ലിക്കാത്തെരുവിൽ, റ്റി എൻ സുരേഷ്, ജിതിൻ പാല്ലാട്ട് പ്രശാന്ത്കുമാർ പി എൻ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button