Thiruvambady
കട്ടപ്പന-ആനക്കാംപൊയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസിന്റെ 12-ാം വാർഷികം ആഘോഷിച്ചു.

തിരുവമ്പാടി : കട്ടപ്പന- ആനക്കാംപൊയിൽ സൂപ്പർ ഫാസ്റ്റ് സർവീസ് ന്റെ പന്ത്രണ്ടാം വാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു ആനക്കാംപൊയിൽ മാവാതുക്കലിൽ വെച്ച് സംഘടിപ്പിച്ചു.
ബസിലെ ജീവനക്കാരെ ആദരിക്കുകയും ബസിനാവശ്യമായ ഡെസ്റ്റിനേഷൻ ബോർഡ്,കട്ടപ്പന കെഎസ്ആർടിസി ഡിപ്പോക്കുള്ള മൊമെന്റോ, ഈ വർഷം ഏറ്റവും കുടുതൽ കളക്ഷനടച്ച നാസർ . സുഭാഷ് എന്നീ ജീവനക്കാരെ ഹാരമണിയിച്ചു ആദരിച്ചു.
ബസ് വർണ്ണ ബലൂണുകൾ റിബൺ ഉപയോഗിച്ച് അലങ്കരിച്ചു.മലയോര മേഖല കെ എസ് ആർ ടി സി ഫോറം,മാ വാതുക്കൽ പൗരാവലി-കാരുണ്യ സ്വാശ്രയസംഘം എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.നാരായണൻ മാവാ തുക്കൽ ബാസിത് തോട്ടുമുക്കം,ബഷീർ മരഞ്ചാട്ടി , ജോസ് കളപുരക്കൽ ജോസ് വഞ്ചി ത്താനം ആന്റണി മാവേലിൽ ബിന്ദു വയലിൽ എന്നിവർ നേതൃത്വം നല്കി.







