Kodanchery
കോടഞ്ചേരി തെയ്യപ്പാറയിൽ കാർഷിക നഴ്സറി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: താമരശ്ശേരി കാർഷിക ജില്ല ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറ അഗ്രി ഫാമിൽ ആരംഭിച്ച എല്ലാവിധ ഫലവൃക്ഷത്തൈകളുടെയും പൂച്ചെടികളുടെയും നഴ്സറി കോഴിക്കോട് രൂപത അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വെഞ്ചരിപ്പ് കർമ്മം നടത്തി.
ഇൻഫാം താമരശ്ശേരി കാർഷിക ജില്ല ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് അഗസ്ത്യൻ പുളിക്കകണ്ടത്തിൽ, സെക്രട്ടറി ജോൺ കുന്നത്തേട്ട്, ട്രഷറർ ബ്രോണി നമ്പ്യാപറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.







