മർകസ് നോളജ് സിറ്റിയിലേക്ക് പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു

കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിലേക്ക് പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച ബസ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഡോ.എ.പി അബ്ദുൽ ഹക്കീം അസ്ഹരി, കരീം ഹാജി, നേമം സിദ്ധിഖ് സഖാഫി, സൈഫുദ്ധീൻ ഹാജി, യൂസഫ് ഹൈദർ പന്നൂർ തുടങ്ങിയവർ പങ്കെടുത്തു.
മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, നോളജ് സിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് പെരിന്തൽമണ്ണയിൽ നിന്ന് രാവിലെ 6:30ന് പുറപ്പെട്ട് 9:10ന് നോളജ് സിറ്റിയിൽ എത്തിച്ചേരും. രാവിലെ 10:45ന് നോളജ് സിറ്റിയിൽ നിന്നും ആരംഭിക്കുന്ന സർവീസ് അരീക്കോട് അവസാനിക്കും. 12:30ന് അരീക്കോട് നിന്നും പുറപ്പെട്ട് 1:45ന് നോളജ് സിറ്റിയിൽ എത്തിച്ചേർന്ന് ഉച്ചയ്ക്ക് ശേഷം 2:15ന് നോളജ് സിറ്റിയിൽ നിന്നും ആരംഭിച്ച് വൈകിട്ട് 4:45ന് പെരിന്തൽമണ്ണയിൽ എത്തിച്ചേരും.
പയ്യന്നൂരിൽ നിന്നും ആരംഭിക്കുന്ന സർവീസ് തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, താമരശ്ശേരി, നോളജ് സിറ്റി റൂട്ടിലാണ് സർവീസ് നടത്തുക. പയ്യന്നൂരിൽ നിണ് രാവിലെ 6:45ന് പുറപ്പെട്ട് 11:30ന് നോളജ് സിറ്റിയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് ശേഷം 2:30ന് നോളജ് സിറ്റിയിൽ നിന്ന് പുറപ്പെടുന്ന ബസ് രാത്രി 7:15ന് പയ്യന്നൂരിൽ എത്തിച്ചേരും.







