Mukkam

ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍

മുക്കം: ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജിവന്‍ രക്ഷിച്ചത്. കൊടിയത്തൂരില്‍ കഴിഞ്ഞ ദിസമാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ കുട്ടി, വാഹനം നിന്ന ഉടന്‍ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റോഡരികില്‍ വാഹനമിറങ്ങുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് സംഭവം

Related Articles

Leave a Reply

Back to top button