Mukkam

മുക്കം സർവീസ് സഹകരണ ബാങ്ക്; മികച്ച നേട്ടം കൈവരിച്ച ജീവനക്കാരെ ആദരിച്ചു

മുക്കം: മുക്കം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2004–2005 സാമ്പത്തിക വർഷത്തിൽ നാല് കോടിയുടെ വരുമാനവർദ്ധനവിലൂടെ പ്രവർത്തന ലാഭം കൈവരിച്ചതിന്റെ ഭാഗമായി ജീവനക്കാരെയും റിക്കവറി സെൽ അംഗങ്ങളെയും ആദരിച്ചു.

സമഗ്ര വിഭാഗങ്ങളിൽ മികച്ച മുന്നേറ്റം കൈവരിച്ച വെണ്ണക്കോട് ബ്രാഞ്ചിനെയും, പലിശ വരുമാനത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച മണാശ്ശേരി ബ്രാഞ്ചിനെയും, ഏറ്റവും കൂടുതൽ നിക്ഷേപം കൈവരിച്ച ജീവനക്കാരെയും, കേരള ബാങ്ക് ക്ലർക്ക് കാഷ്യർ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവനക്കാരെയും ചടങ്ങിൽ അനുമോദിച്ചു.ഓഗസ്റ്റ് 2-ന് ഉച്ചയ്ക്ക് 3 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോഴിക്കോട് അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ബിജി എസ് ആർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.ടി. ബിനു അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ഇൻസ്പെക്ടർ കെ. സതീഷ് കുമാർ, സ്പെഷ്യൽ സെയിൽ ഓഫീസർ റാഷിദ് സി.കെ., ഓഡിറ്റർ പ്രതീഷ് ബാബു എന്നിവർ പങ്കെടുത്തു. മുൻകാല ജീവനക്കാരി ലക്ഷ്മി പി.എ.യ്ക്ക് പൊന്നാട അണിയിച്ച് ആദരിച്ചു.ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദീപു പ്രേംനാഥ്, കെ.ടി. ശ്രീധരൻ, സെക്രട്ടറി ഇൻ-ചാർജ്, മുൻ ബാങ്ക് സെക്രട്ടറി പി.പി. പങ്കജാക്ഷൻ, മുഹമ്മദ് കുട്ടി, സുമേഷ് കുമാർ, ആശ എസ്., ആനന്ദൻ, റെനീഷ് കുമാർ, ധന്യ കെ., ശിവദാസൻ എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button