Kerala

സിനിമ പ്രതിസന്ധി; സർക്കാർ ഇളവ് തേടി മുഖ്യമന്ത്രിക്ക് തീയറ്റർ സംഘടനയുടെ കത്ത്

സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ പരിഹാരം തേടി മുഖ്യമന്ത്രിക്ക് തീയറ്റർ സംഘടനയുടെ കത്ത്. സെക്കൻഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീയറ്റർ സംഘടനയായ ഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചു. വിനോദ നികുതിയിലെ ഇളവ് ഡിസംബർ 30 വരെ നീട്ടണമെന്നും ഫിയോക് ആവശ്യപ്പെട്ടു.

അറുപത് ശതമാനം തീയറ്ററുകളും അടച്ചതോടെ സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരുന്നു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നായിരുന്നു ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചത്. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്നും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button