Kerala
സംസ്ഥാനത്ത് ഇന്നു രണ്ടാമത്തെ കോവിഡ് മരണം ഇരിങ്ങാലക്കുടയിൽ രേഖപ്പെടുത്തി

ഇരിങ്ങാലക്കുട: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജു ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഷിജു മരിച്ചത്. ഇതിനു പിന്നാലെ നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊറോണ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ, വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കുഴുപ്പിള്ളി SD കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറാണ് മരിച്ചത്.
ബുധനാഴ്ചയാണ് ഇവരുടെ മരണവും സംഭവിച്ചത്. രോഗ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.







