തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തൊട്ടറിവ് പദ്ധതിക്ക് തുടക്കമായി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തൊട്ടറിവ് ‘ മുഖാമുഖം പരിപാടിക്ക് തുടക്കമായി.
പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനായി ആരോഗ്യ വിചാര സദസ് നടത്തി. ആരോഗ്യ രംഗത്തെ ,മോഡേൺ മെഡിസിൻ, ആയുർവേദം , ഹോമിയോ മേഖലയിലെ പ്രവർത്തകരും, ഭരണ സമിതി അംഗങ്ങളും മുഖാമുഖത്തിൽ പങ്കെടുത്തു.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല ചോലക്കൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദലി കെ എം , സെക്രട്ടറി ബിബിൻ ജോസഫ് ,ഡോ. നിഖില .കെ.(മെഡിക്കൽ ഓഫീസർ) സുനീർ മുത്താലം(ഹെൽത്ത് ഇൻസ്പെക്ടർ ) തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ആരോഗ്യ മേഖലയിലെ പദ്ധതികൾ സൗഖ്യഗ്രാമം പേരിൽ നടക്കും. ഇതിന്റെ ലോഗോ പരിപാടിയിൽ വെച്ച് പ്രകാശനം ചെയ്തു.







